മരണത്തില്‍ ദുരൂഹത: ആറ് മാസം മുമ്പ് മരിച്ച വയോധികയുടെ മൃതദേഹം പുറത്തെടുത്തു

malappuram-mystery-in-death
തിരൂര്‍: താനാളൂരില്‍ ആറ് മാസം മുമ്പ് മരിച്ച വയോധികയുടെ മൃതദേഹം പുറത്തെടുത്തു. 85 വയസുകാരി കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ പുളിക്കിയത്തിന്റെ മൃതദേഹമാണ് പുറത്തെടുത്തത്.  മരണത്തിൽ ദുരുഹത  ഉയർന്നതിനെ  തുടർന്നാണ് പോസ്റ്റുമോര്‍ട്ട നടപടിക്കായി മൃതദേഹം പുറത്തെടുത്തത്. താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ആറ് മാസം മുന്‍പായിരുന്നു ഖബറടക്കം.

വയോധികയുടെ മരണത്തില്‍ ദുരുഹത ആരോപ്പിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഇവര്‍ മരിച്ചത്. മരിക്കുന്നതിന്റെ തലേദിവസം ഇവരുടെ പേരിലുണ്ടായിരുന്ന 46 സെന്റ് ഭൂമി ഒരു ബന്ധുവിന് എഴുതിനല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് മറ്റ് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെ പത്തു മണിയോടെയാണ്   പോസ്റ്റുമോര്‍ട്ട നടപടികള്‍ ആരംഭിച്ചത്. ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന സ്ത്രീയായിരുന്നു കുഞ്ഞിപാത്തുമ്മ.
 

Post a Comment

Previous Post Next Post