വയോധികയുടെ മരണം; കുറ്റം സമ്മതിപ്പിക്കാൻ പൊലിസ് മർദിച്ചെന്ന പരാതിയുമായി യുവാവ്

malappuram-death-of-an-elderly-woman
തിരൂർ: പിതൃസഹോദരിയുടെ മരണം താൻ ചെയ്ത കൊലപാതകമാണന്നു കുറ്റസമ്മതം നടത്താൻ പോലീസ് രണ്ട് ദിവസം തടവിൽ വെച്ച് മർദിച്ചവശനാക്കിയതായി യുവാവ്. താനാളൂർ ഒ.കെ പാറയിലെ പളിക്കിയത്ത് അബ്ദുൽ ബാരിയുടെ മകൻ മിർഷാദ് (30) ണ് പരാതിയുമായി ജില്ലാ പൊലിസ് മേധാവി, ഡി.ജി.പി, ആഭ്യന്തര മന്ത്രി എന്നിവരെ സമീപിക്കാനൊരുങ്ങുന്നത്.

മിർഷാദ് ഇപ്പോൾ  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 2020 ഡിസംബർ 30ന് പുലർച്ചെ മരിച്ച മിർഷാദിന്റെ പിതൃസഹോദരി കുഞ്ഞിപ്പാത്തുമ്മ (85) യുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുഞ്ഞിപ്പാത്തുമ്മയുടെ ഒരു സഹോദരിയുടെ  
മകൻ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം പൊലിസ് മൃതദേഹം പുറത്തെടു പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.

ഇതിന്റെ റിപ്പോർട്ടിൽ തോളെല്ലിനും വാരിയെല്ലിനും പരുക്കുണ്ടെന്നും നീയല്ലാതെ ഒരാളും അമ്മായിയെ അക്രമിക്കില്ലെന്നും അതുകൊണ്ട് കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെട്ടാണത്ര പൊലിസ് മർദിച്ചത്.

Also Read: മരണത്തില്‍ ദുരൂഹത: ആറ് മാസം മുമ്പ് മരിച്ച വയോധികയുടെ മൃതദേഹം പുറത്തെടുത്തു

രണ്ടു ദിവസം കഠിനമായ അക്രമണമായിരുന്നുവെന്ന് മിർഷാദ് പറഞ്ഞു. കൈകൾ മുകളിലേക്കു കെട്ടിയിട്ട് കാൽവെള്ളയിലും അരയ്ക്കു താഴെയും ലാത്തികൊണ്ട് അടിക്കുകയും താടിയിലെയും നെഞ്ചിലെയും രോമങ്ങൾ വലിച്ച് പറിക്കുകയും ചെയ്തതായി മിർഷാദ് പറയുന്നു. ചെയ്യാത്ത കുറ്റം തന്റെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമം വിഫലമായപ്പോൾ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നുവെന്നും മിർഷാദ് പറഞ്ഞു.

അതേസമയം അകാരണമായി ആരെയും മർദിച്ചിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ട് ഫലം അനുസരിച്ച് ശാസ്ത്രീയാന്വേഷണം മു ന്നോട്ടുപോകുന്നുണ്ടെന്നുമാണ് പൊലിസ് വിശദീകരണം. യുവാവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്.

കുഞ്ഞിപ്പാത്തുമ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ശാസ്ത്രീയാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
 

Previous Post Next Post