കോവിഡ് മൂന്നാംതരംഗം; കുട്ടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൻ ഒരുക്കങ്ങൾ

covid-19-malappuram
തിരൂരങ്ങാടി: കോവിഡ് മൂന്നാംതരംഗം കണിക്കിലെടുത്ത് കുട്ടികളെ ചികിത്സിക്കാൻ തിരൂരങ്ങാടി താലൂ ക്ക് ആശുപത്രിയിൽ പ്രത്യേകം ഒരുക്കങ്ങൾ. താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ പ്രത്യേക ബ്ലോക്കും ഐ.സിയുവും ഒരുക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.ആ ർ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്കായുള്ള ബ്ലോക്കിന്റെ പണി ആരംഭിച്ചിട്ടുണ്ട്.

നാലു ദിവസത്തിനകം ഇവ പ്രവർത്തന സജ്ജമാവും. ഇവിടെ 10 കിടക്കകളോട് കൂടിയ ഐ.സി.യുവും ഒരുക്കുന്നുണ്ട്. ഏകീകൃത ഓക്സിജൻ സിസ്റ്റത്തിലാവും കുട്ടികളുടെ കോവിഡ്  ബ്ലോക്കും പ്രവർത്തിക്കുക.

ഇതോടെ മുതിർന്നവർക്ക് 127 ബെഡും കുട്ടികൾക്ക് 54 ബെഡും താലൂക്ക് ആശുപത്രിയിൽ കോവിഡ്  രോഗികൾക്ക് ഉണ്ടാവും. ഒന്നും രണ്ടും തരംഗത്തിന് വിഭിന്നമാണ് മുന്നാം തരംഗമെന്നും ഇത് കുട്ടികളിലേക്ക് കൂടുതൽ വ്യാപിക്കുമെന്നുമുള്ള പഠനറിപ്പോർട്ടിനെ അടിസ്ഥാ നത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം.
 

Post a Comment

Previous Post Next Post