മാസ്‌ക് ധരിക്കാത്തതിന് വയോധികക്ക് പിഴ.? സംഭവത്തിൽ വിശദീകരണം തേടി

kerala-malappuram-video
മലപ്പുറം: മാസ്ക് ധരിക്കാത്തതിന് വയോധികയോട് കോവിഡ് സ്ക്വാഡ് ഉദ്യോഗസ്ഥർ പിഴ  ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. എന്നാൽ പിഴ ആവശ്യപ്പെട്ടിട്ടില്ലെന്നും ജാഗ്രത കാണിക്കാനായി പേപ്പറിൽ താക്കീത്  എഴുതി നൽകി വിടുകയാണ് ചെയ്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

മലപ്പുറം എടക്കര മൂത്തേടം ചോളംമുണ്ട സ്വദേശി 85 കാരി  ആയിഷയോട് പിഴ ആവശ്യപ്പെടുന്ന ഈ വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ ഉദ്യോഗസ്ഥർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാസ്ക് ധരിക്കാത്തതിനെതിരെ  നിഷ്കളങ്കയായ വയോധികയോട്  ഉദ്യോഗസ്ഥരുടെ പിഴ ഈടാക്കാനുള്ള തീരുമാനവും വീഡിയോ റിക്കോർഡ് ചെയ്ത്  സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയുമാണ് പ്രതിഷേധം ഉയരുന്നത്.

എന്നാൽ പിഴ ആവശ്യപ്പെട്ടിട്ടില്ലെന്നും ജാഗ്രത കാണിക്കാനായി പേപ്പറിൽ താക്കീത്  എഴുതി നൽക്കുകയാണ് ചെയ്തതെന്നാണ്  ഉദ്യോഗസ്ഥരുടെ വിശദീകരണം. തങ്ങൾ വീഡിയോ   റിക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ താനാണ് വീട്ടുകാരെ കാണിക്കാൻ  സംഭവം മൊബൈലിൽ  റിക്കോർഡ് ചെയ്തതെന്ന് വാഹനത്തിന്റെ ഡ്രൈവർ ഹംസ ഒരു ചാനലിനോട് വിശദീകരിച്ചു. സംഭവത്തിൽ തഹസിൽദാർ രേഖാമൂലം ബന്ധപ്പെട്ടവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
 

Post a Comment

Previous Post Next Post