തിരൂരങ്ങാടിയിൽ കെ.പി.എ മജീദിനെതിരെ പി.എം.എ സലാമിനെ മത്സരിപ്പിക്കാൻ നീക്കമെന്ന് റിപ്പോർട്ട്

reported-that-pma-salam-to-contest-against-kpa-majeed-in-tirurangadi
 തിരൂരങ്ങാടി: തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിൽ  പി.എം.എ സലാമിനെ മുസ്‌ലിം ലീഗ് സ്ഥാനാർഥി കെ.പി.എ മജീദിനെതിരെ മത്സരിപ്പിക്കാൻ ഇടതുപക്ഷം നീക്കം നടത്തുന്നതായി റിപ്പോർട്. കെപിഎ മജീദിനെതിരെ തിരൂരങ്ങാടിയിൽ ലീഗ് പ്രവർത്തകരിൽ ഒരു വിഭാഗത്തിൽനിന്ന് ഉയർന്ന പ്രതിഷേധം കണക്കിലെടുത്താണ് ഇടത് നീക്കമെന്ന്  സൗദിഅറേബ്യയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസിന്റെ ഓൺലൈൻ റിപ്പോർട് ചെയ്യുന്നു. 

പി.എം.എ സലാമുമായി ഇടതുമുന്നണി കേന്ദ്രങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും. എന്നാൽ അദ്ദേഹം തീരുമാനം ഇതേവരെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരൂരങ്ങാടിയിൽ സി.പി.ഐയിലെ അജിത് കൊളാടിയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. കെ.പി.എ മജീദിനെ സ്ഥാനാർഥിയായി  നിർണയിച്ചതിൽ ലീഗിലുണ്ടായ പ്രശ്നങ്ങളുടെ പശ്ചാതലത്തിൽ മത്സരത്തിൽനിന്ന് പിൻവാങ്ങാനുള്ള സന്നദ്ധത അജിത് കൊളാടി നേതൃത്വത്തെ അറിയിച്ചതായും,  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ, പി.വി അൻവർ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ് എന്നിവർ സലാമുമായി ആശയവിനിമയം നടത്തിയതായും പത്രം റിപ്പോർട് ചെയ്യുന്നു.


ഇന്ന് രാവിലെയാണ്  തിരൂരങ്ങാടിയിൽ നിന്ന് കെപിഎ മജീദിനെമാറ്റണമെന്ന് ആവശ്യവുമായി ആറ് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും സയ്യിദ് ഹൈദരലി തങ്ങൾ,  സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി തങ്ങൾ തുടങ്ങിയവരെ കണ്ട്  പ്രതിഷേധിക്കുകയും. പ്രവർത്തകരുടെ  വികാരം അറിയിക്കുകയും ചെയ്തത്. മജീദിനെ മത്സരിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും  വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയാണ്  കെപിഎ മജീദെന്നും പ്രവർത്തകർ ആരോപിച്ചിരുന്നു.  

 $ads={2}മുസ്‌ലിം ലീഗിന്റെ സംസ്ഥാന  ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെതിരെ ഉത്തരവാദിത്വപ്പെട്ടവർ പരസ്യമായി രംഗത്ത് എത്തിയതിനെതിരെ സാധാരണ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമാണ് ഉയരുന്നത്. അതേസമയം ഇന്ന് വൈകീട്ട് കെ.പി.എ മജീദിനെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് തിരൂരങ്ങാടിയിൽ യുഡിഎഫ് പ്രവർത്തകർ ഗംഭീര റാലിനടത്തി.

Post a Comment

Previous Post Next Post