നാടുകാണി പരപ്പനങ്ങാടി പാത: സർവേ നടപടികൾ തുടങ്ങി, കയ്യേറ്റങ്ങൾ കണ്ടെത്തി

nadukani-parappanangadi-road

കൈയേറ്റക്കാരെ പി.ഡബ്ല്യ.ഡി ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നുവെന്ന് സംയുക്ത സമരസമിതി ആക്ഷേപമുന്നയിച്ചിരുന്നു 


തിരുരങ്ങാടി: വിവാദമായ നാടുകാണി-പരപ്പനങ്ങാടി പാതയുടെ സർവേ നടപടികൾ ആരംഭിച്ചു. തിരുരങ്ങാടിയിൽ രണ്ടിടങ്ങളിൽ കൈയേറ്റങ്ങൾ കണ്ടെത്തി. ജില്ലാ സർവേ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ തിരൂരങ്ങാടി എം.കെ.എച്ച് ആശുപ ത്രി പരിസരത്ത് നിന്നുമാണ് സർവേ ആരംഭിച്ചത്. കഴിഞ്ഞ മാസം എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ ഈ ഭാഗങ്ങളിൽ കൈയേറ്റങ്ങളൊന്നും തന്നെ ഇല്ലെന്നായിരുന്നു പി.ഡബ്ലു.ഡി ഉദ്യോഗസ്ഥരുടെ വാദം.

കൈയേറ്റം കണ്ടെത്തിയാൽ സ്വയം ഒഴിഞ്ഞുകൊടുത്ത് നാട്ടുകാർ മാത്യകയാകണമെന്നും വി കസനത്തിനു വിഘാതം സൃഷ്ടി ക്കരുതെന്നും സർവേ സൂപ്രണ്ട് അഭ്യർഥിച്ചു. സൂപ്രണ്ട് കെ. ദാമോദരന്റെ നേത്യത്വത്തിൽ നടന്ന സർവേക്ക് താലൂക്ക് സർവയർമാരായ സുജിത്ത്, അനിൽ രാജ് പ്രവീൺ, പി.ഡബ്ലൂ.ഡി എ.ഇ സിദ്ദീഖ് ഇസ്മായിൽ, ഓവർസിയർ സുരേഷ് ബാബു. സംയുക്ത സമര സമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ, കൺവീനർ എം.എ സലാം, റഹീം, യാസീൻ തിരൂരങ്ങാടി, റബിയത്ത്, ഷൗക്കത്ത്, എം.എൻ അലി, അക്ബർ, സൈതലവി സി.കെ നഗർ തുടങ്ങിയവരും പങ്കെടുത്തു.

നാടുകാണി-പരപ്പനങ്ങാടി പാതവർക്കിലെ കക്കാട് മുതൽ പാല ത്തിങ്ങൽവരെയുള്ള ഭാഗങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കാതെയുള്ള ഉദ്യോഗസ്ഥ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ഇന്നു പ്രതിഷേധ മാർച്ച് സംഘടി പ്പിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.


Post a Comment

Previous Post Next Post