യുവാക്കളുടെ കൂട്ടായ്മയിൽ ആരംഭിച്ച മത്സ്യ കൃഷി വിളിവെടുപ്പ് ജനകീയ ഉത്സവമാക്കി നാട്ടുകാർ

fish-harvest-made-a-popular-festival
തേഞ്ഞിപ്പലം: യുവാക്കളുടെ കൂട്ടായ്മയിൽ ആരംഭിച്ച മത്സ്യ കൃഷി വിളിവെടുപ്പ് ജനകീയ ഉത്സവമാക്കി നാട്ടുകാർ. ചേളാരി കൊയപ്പപ്പാടത്തായിരുന്നു മത്സ്യ കൃഷിയും പാകമായ മൽസ്യങ്ങളുടെ വിളവെടുപ്പും. സ്ഥലം എം.എൽ.എ പി.അബ്ദുൽ ഹമീദ് മാസ്റ്ററാണ്  മത്സ്യ വിളവെടുപ്പ്  ഉദ്ഘാടനം ചെയ്തു. മൽസ്യം പിടിക്കുന്നത് കാണാനും പിടികൂടിയ മത്സ്യങ്ങൾ വാങ്ങാനും നൂറുകണക്കിന് പേര് സ്ഥലത്തെത്തിയിരുന്നു.

വള്ളിക്കുന്ന് മണ്ഡലത്തിൽ മത്സ്യ ഫാമുകൾ വ്യാപകമാക്കാൻ യുവാക്കളുടെ കൂട്ടായ്മകൾ രംഗത്ത് വരണമെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് എം.എൽ.എ പറഞ്ഞു. സർക്കാർ സഹായങ്ങൾ പ്രയോജനപ്പെടുത്തി വളർത്തു മത്സ്യ വിപണന രംഗത്തേക്ക് യുവാക്കൾ കടന്ന് വരണം.മത്സ്യ ഫാമുകൾക്കായി സർക്കാർ സഹായം ലഭ്യമാക്കാൻ ഇടപെടുമെന്നും സമ്പൂർണ മത്സ്യ ഫാമുകളുള്ള മണ്ഡലമാക്കി വള്ളിക്കുന്നിനെ മാറ്റാൻ ശ്രമിക്കേണ്ടതുണ്ടെന്നും എം.എൽ.എ പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം പി.എം മുഹമ്മദലി ബാബു, പി.കെ തൻസി എന്നിവർ ചേർന്നാണ് കൊയപ്പപ്പാടത്ത് കുളം നിർമ്മിച്ച് മത്സ്യം കൃഷി ആരംഭിച്ചത്. ആറ് മാസത്തെ വളർച്ചക്ക് ശേഷം വിളവെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷിയിറക്കി യുവാക്കൾ മാതൃക കാണിച്ചിരുന്നു. 

ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.വിജിത്ത് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് പി.രമണി, ബ്ലോക്ക് മെമ്പർ ശരീഫ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉമ്മു ആയിഷ, എ.പിയൂഷ് ,പി .വി ജാഫർ, ഇ.കെ ബഷീർ,പി.എം കമ്മദ്കുട്ടി, കെ.മുഹമ്മദ് ബാബു, പി.വി അബൂബക്കർ പ്രസംഗിച്ചു. മത്സ്യക്കൊയ്ത്തിന് കെ.ഫിറോസ്, പി.കെ ഹസീബ്, പി.കെ നാഫി നേതൃത്വം നൽകി.

 

Post a Comment

Previous Post Next Post