തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു

Standing Committee

 തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ എതിരില്ലാതെ തെരഞ്ഞെടുത്തു, തെരഞ്ഞടുക്കപെട്ടവരല്ലാം  യുഡിഫ് അംഗങ്ങളാണ്.  ഇഖ്ബാല്‍ കല്ലുങ്ങല്‍ (വികസനം) സി.പി ഇസ്മായില്‍ (ആരോഗ്യം), ഇ.പി ബാവ (വിദ്യാഭ്യാസം), വഹീദ ചെമ്പ (പൊതുമരാമത്ത്), സുജിനി എം ( ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ) എന്നിവരാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാർ. ധനകാര്യ കമ്മിറ്റിയുടെ ചെയർപേഴ്സൺ നഗരസഭ വൈസ് ചെയർപേഴ്സൺ സി പി സുഹ്റാബിയാണ്.

തദ്ദേശ തെരഞ്ഞടുപ്പിൽ തിരൂരങ്ങാടി നഗരസഭയിൽ തകർപ്പൻ ജയമാണ് യുഡിഫ് നേടിയത്. 39 അംഗ നഗരസഭയിൽ 33 പേരും യുഡിഫ് അംഗങ്ങളാണ്. ഇതിൽ 24 മുസ്‌ലിം ലീഗ്‌ പ്രതിനിധികളും, ആറ് കോൺഗസ് അംഗങ്ങളും, രണ്ട് സിഎംപി അംഗങ്ങളും , ഒരു വെൽഫെയർ പാർട്ടിയുടെ സ്വതന്ത്രയുമാണുള്ളത്. ഇടതുമുന്നണിക്ക് നാല് സ്വതന്ത്ര അംഗങ്ങളാണുള്ളത്. മറ്റു രണ്ടുപേർ യുഡിഫ് നെതിരെ മത്സരിച്ച് വിജയിച്ച വിമത പ്രതിനിധികളാണ്. കഴിഞ്ഞ ദിവസം സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു, ഡിഇഒ വൃന്ദ കുമാരി റിട്ടേണിംഗ് ഓഫീസറായിരുന്നു.
Previous Post Next Post