ഇൻകംടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടുകാരെ ബന്ദികളാക്കി കവർച്ച

income-tax-officials
കോട്ടക്കൽ: പറമ്പിലങ്ങാടിയിൽ ഇൻകം ടാക്സ് ചമഞ്ഞ് തട്ടിപ്പ്. ചങ്കുവെട്ടി പറമ്പിലങ്ങാടിയിലെ  കുറ്റിപ്പുറത്തെടി മൊയ്തീൻക്കുട്ടിയുടെ വീട്ടിലാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞു തട്ടിപ്പു നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാലെ മുക്കാലോടെയാണ് അഞ്ചംഗ സംഘം വീട്ടിലെത്തു ന്നത്. ഇവർ ഇൻകം ടാക്സ് ഓഫിസിൽ നിന്നാണെന്നു പറയുകയും ഐ.ഡി കാർഡ് കാണിക്കുകയും ചെയ്തു.

തുടർന്നു നിങ്ങൾ ചേളാരിയിൽ ഒരു വർഷം മുൻപു വിൽപന നടത്തിയ കെട്ടിടത്തിന്റെ പൈസയും രേഖയും എവിടെയെന്നു ചോദിക്കുകയും സ്വീകരണ മുറിയിൽ വീട്ടുകാരെ രണ്ടു പേർ തടവിലാക്കുകയും ചെയ്തു. ഈ സമയം വീട്ടിലുണ്ടായിരുന്നത് മൊയ്തീൻ കുട്ടിയും ഭാര്യ ഫാത്തിമയും മരുമകളും പേരക്കുട്ടിയും മാത്രമാണ്. മറ്റു രണ്ടു പേർ വീട്ടുകാർ പറഞ്ഞ റൂമിൽ കയറി അലമാരയും മറ്റും തിരയുകയും അലമാറയിലുണ്ടായിരുന്ന വീടു പണിക്കു വച്ച് ഒരു ലക്ഷം രൂപയും  മൊയ്തീൻക്കുട്ടിയുടെ റാഡോ വാച്ചും എടുക്കുകയും ചെയ്തു.

 ഈ സമയത്ത് അമ്മാവന്റെ മകനും വീടുപണി നടത്തുന്ന കോൺട്രാക്ടറും വീട്ടിൽ വരികയും ഈ സമയത്ത് സംഘത്തിലെ ഒരാൾ പോകാൻ സമയമായി സാറെ എന്നു പറഞ്ഞു മറ്റുള്ളവരെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് ഇൻകം ടാക്സ് ഓഫിസുമായി ബന്ധപ്പെടുകയും തുടരന്വേഷണത്തിലും വന്നത് വ്യാജന്മാരാണെന്നു വീട്ടുകാർക്കു മനസിലാകുകയുമായിരുന്നു. ഇന്നലെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ സി.ഐ കെ.യു പ്രദീപിന്റെ നേതൃത്വത്തിൽ പൊലിസെത്തി വിവരങ്ങൾ ശേഖരിച്ചു അന്വേഷണമാരംഭിച്ചു.
 

Post a Comment

Previous Post Next Post